
തിരുവല്ല : കുറ്റപ്പുഴ സെൻട്രൽ റസിഡന്റ്സ് അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷവും കുടുംബസംഗമവും ബിഷപ്പ് തോമസ് സാമുവൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ഏ.പി.ജോണിന്റെ അദ്ധ്യക്ഷതയിൽ ഷീബ കോശി മുഖ്യസന്ദേശം നൽകി. നഗരസഭാദ്ധ്യക്ഷ അനുജോർജ്, വാർഡ് കൗൺസിലർ അഡ്വ.സുനിൽ ജേക്കബ്, തോമസ് പി.അത്യാൽ, സെക്രട്ടറി പ്രസാദ് ചെറിയാൻ, വൈസ് പ്രസിഡന്റ് ഏ.വി.ജോർജ്, ട്രഷറാർ പി.ഐ.ഇട്ടിച്ചെറിയ, ഷീല ജെയിംസ് എന്നിവർ പ്രസംഗിച്ചു. ലോക ക്വയർ ഗെയിംസിൽ സിൽവർ മെഡൽ നേടിയ ടിനുമാത്യു ഏബ്രഹാമിനെ അനുമോദിച്ചു. നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |