
ചെങ്ങന്നൂർ : 18 മുതൽ 31 വരെ ചെങ്ങന്നൂരിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചരണത്തിന് നഗരത്തിലെ ഓട്ടോ, ടാക്സി ഡ്രൈവർമാരും രംഗത്തിറങ്ങി. ആദ്യഘട്ടത്തിൽ വാഹനങ്ങളിൽ മേളയുടെ പ്രചരണ സ്റ്റിക്കറുകൾ പതിച്ചു. തുടർന്ന് പ്രചരണ ബോർഡുകൾ സ്ഥാപിക്കും. കലാരൂപങ്ങളും അവതരിപ്പിക്കും. പ്രചരണ സ്റ്റിക്കറുകളുടെ വിതരണം ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.ചന്ദ്രന് നൽകി കെ.സി.എം.എം.സി ചെയർമാൻ എം.എച്ച്.റഷീദ് ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജി.വിവേക് അദ്ധ്യക്ഷനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |