
തിരുവല്ല : പഠനത്തിൽ മികവ് പുലർത്തുന്ന നിർദ്ധന വിദ്യാർത്ഥികളെ കണ്ടെത്തി ഫൈബർ കണക്ഷൻ നൽകുന്ന ബി.എസ്.എൻ.എല്ലിന്റെ വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായി ജില്ല പ്രിൻസിപ്പൽ ജനറൽ മാനേജർ സാജു ജോർജ് കുട്ടികൾക്ക് ഓഫർ ലെറ്റർ കൈമാറി. ഡപ്യൂട്ടി ജനറൽ മാനേജർ വിവേകാനന്ദൻ, അസിസ്റ്റന്റ് ജനറൽ മാനേജർ മോൻസി തോമസ് എന്നിവർ പ്രസംഗിച്ചു. ഫൈബർ എൻട്രി @ 329 എന്ന പ്ലാനിലാണ് കണക്ഷൻ നൽകുന്നത്. വിദ്യാമിത്രത്തിലെ മൂന്നുതരം സ്പോൺസർ സ്കീമുകളുണ്ട്. ഒന്നിൽ അർഹരായ മൂന്നു വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേയ്ക്ക് 11,000 രൂപയും സ്‌കീം രണ്ടിൽ 6 വിദ്യാർത്ഥികൾക്ക് 21,000രൂപയും സ്കീം മൂന്നിൽ 10 വിദ്യാർത്ഥികൾക്ക് 35,000രൂപയുമാണ്. സംരംഭത്തിന് പിന്തുണ നൽകാൻ സന്നദ്ധതയുളള വൃക്തികളെയും സംഘടനകളേയും സ്ഥാപനങ്ങളേയും ക്ഷണിക്കുന്നതായി ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചു. ജില്ലയിലെ വിവിധ സ്കൂൾ അധികാരികളുമായി കൂടിക്കാഴ്ച നടത്തി അർഹരായ വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമം നടത്തി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9400901010 (വാട്ട്സ്ആപ്പ്), bsnlebpta@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |