
അടൂർ: അഖിലഭാരത അയ്യപ്പസേവാസംഘം അടൂർ 1305-ാം നമ്പർ ശാഖയുടെ വാർഷികപൊതുയോഗവും അന്നദാനവും ബുധനാഴ്ച നടക്കും. പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 12ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മോഹനകുമാരി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.ജയമോഹനൻപിള്ള, ട്രഷറർ കെ.ബി.രാജീവ്, പാർത്ഥസാരഥി ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് സി.പ്രദീപ് കുമാർ, അടൂർ ടൗൺ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.കെ.രാജേന്ദ്രൻ നായർ എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |