
ചെങ്ങന്നൂർ : പി.വി.അൻവർ എം.എൽ.എയെ അറസ്റ്റ് ചെയ്ത സർക്കാരിന്റെ നടപടി ഭരണകൂട ഭീകരതയെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി.
സർക്കാരിന്റെ പിന്തിരിപ്പൻ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ജനാധിപത്യത്തിന്റെ സൗന്ദര്യം തന്നെ വിയോജിക്കാനുള്ള അവകാശമാണ്. അറസ്റ്റിലൂടെ പിണറായി വിജയൻ വ്യക്തിവൈരാഗ്യം തീർക്കുവാനാണ് ശ്രമിക്കുന്നത്.
പിണറായി വിജയന്റെയും മകളുടെയും തട്ടിപ്പുകൾ കേരളത്തിലെ പൊതുസമൂഹത്തോട് പി.വി അൻവർ വിളിച്ചു പറഞ്ഞതിലെ വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |