
അടൂർ : മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനം നടത്തി. 15 ദിവസം കൂടുമ്പോൾ പദ്ധതികളുടെ പുരോഗതി വിലയിരുത്തി റിപ്പോർട്ട് കളക്ടർക്ക് കൈമാറണം എന്ന് നിർദേശം നൽകി. എം.എൽ.എ ഫണ്ടിൽനിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന അടൂർ ഗാന്ധി പാർക്കിലെ സ്റ്റേജ്, അനുബന്ധപ്രവൃത്തികൾ എന്നിവയ്ക്ക് ഭരണാനുമതി നൽകാനും തീരുമാനമായി. എ ഡി സി ജനറൽ രാജ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |