
കോന്നി : കോന്നി പഞ്ചായത്തിലെ ചൈനമുക്ക് - ഗുരുമന്ദിരംപടി പുളിയ്ക്കപതാലിൽ പടി റോഡ് നവീകരണം തുടങ്ങി. ജില്ല പഞ്ചായത്ത് ഫണ്ടിലെ 21 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് ഫണ്ടിലെ 4 ലക്ഷം രൂപയും നവീകരണത്തിന് ഉപയോഗിക്കും. ജില്ലാപഞ്ചായത്ത് അംഗം വി.ടി.അജോമോൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ലതിക കുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ പ്ലാവിളയിൽ, ശ്യാം എസ്.കോന്നി, മോഹനകുമാർ മുല്ലപ്പറമ്പിൽ, രവീന്ദ്രനാഥ് നീരേറ്റ്, ജാനമ്മ സുരേന്ദ്രൻ, ജയേഷ് പുന്നമൂട്ടിൽ, രതീഷ് സിന്ദൂരി, ശ്രീകുമാരിയമ്മ, ഹരിദാസ്, പുഷ്പ ഹരിദാസ്, രമാ ബാബു, ഹരികുമാർ, ലൈജു, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |