
ശബരിമല: അഗ്നിരക്ഷാ വകുപ്പ് അയ്യപ്പഭക്തരുടെ സുരക്ഷ മുൻനിറുത്തി അഷ്ടസുരക്ഷ എന്ന പേരിൽ എട്ട് സുരക്ഷാ നിർദ്ദേശങ്ങൾ അടങ്ങിയ തുണി ബാനറുകൾ പമ്പയിൽ സ്ഥാപിച്ചു.
ശബരിമലയിൽ അപകട സാദ്ധ്യത ഒഴിവാക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് 'അഷ്ട സുരക്ഷ' തയ്യാറാക്കിയിരിക്കുന്നത്. ഫയർഫോഴ്സ് ശബരിമല സ്പെഷ്യൽ ഓഫീസർ ദിലീപ് എസ്.എൽ സുരക്ഷാ നിർദേശങ്ങൾ തയ്യാറാക്കി. ഞായറാഴ്ച രാത്രി മുതലാണ് ബാനറുകൾ സ്ഥാപിച്ച് തുടങ്ങിയത്. ശബരിമല എ.ഡി.എം അരുൺ എസ്.നായർ, പമ്പ ഫയർസ്റ്റേഷൻ ഓഫീസർ ബാബുരാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |