അടൂർ : മണ്ണടിയിൽ തെരുവുനായ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. മണ്ണടി കുറ്റിയിൽ ഗീത (51), കാഞ്ഞിരവിള പുത്തൻവീട്ടിൽ ശാമില (38), ചക്കാല കിഴക്കേതിൽ അനീഷ (30), കുറുമ്പോലിൽ വീട്ടിൽ അനൂപ് (44) എന്നിവർ അടൂർ ഗവ.ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ ഉച്ചക്ക് 2.30ന് ശേഷമായിരുന്നു ആക്രമണം. മണ്ണടി വേലുത്തമ്പി ദളവ ജംഗ്ഷന് സമീപം നിൽക്കുകയായിരുന്ന ഹരിത കർമ്മസേനാംഗമായ ഗീതയെയാണ് ആദ്യം നായ ആക്രമിച്ചത്. പുതൂട്ട് മുക്കിൽ സ്കൂളിൽ കുട്ടിയെ വിളിക്കാൻ എത്തിയ അനീഷയെ ആക്രമിച്ചു. തയ്യൽ തൊഴിലാളിയായ അനൂപിനെ ബൈക്കിൽ നിന്ന് ഇറങ്ങുമ്പോഴാണ് നായ ആക്രമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |