SignIn
Kerala Kaumudi Online
Friday, 23 October 2026 8.03 PM IST

മാരാമൺ കൺവെൻഷൻ പന്തലിന് കാൽനാട്ടി

maramon

മാരാമൺ: 130-ാമത് മാരാമൺ കൺവെൻഷന്റെ പന്തൽ കാൽനാട്ട് പമ്പാ മണൽപ്പുറത്ത് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്താ നിർവഹിച്ചു. സുവിശേഷ പ്രസംഗകസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പാ, ആരോഗ്യവകപ്പ് മന്ത്രി വീണാ ജോർജ്ജ് എന്നിവർ സംസാരിച്ചു. സുവിശേഷ പ്രസംഗ സംഘം ജനറൽ സെകട്ടറി റവ.എബി കെ.ജോഷ്വാ സ്വാഗതം ആശംസിച്ചു. സഭാ സെക്രട്ടറി റവ.എബി റ്റി. മാമ്മൻ, സുവിശേഷ പ്രസംഗകസംഘം ലേഖക സെക്രട്ടറി പ്രൊഫ.ഏബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വർഗ്ഗീസ്, ട്രഷറർ ഡോ.എബി തോമസ് വാരിക്കാട്, വികാരി ജനറൽ വെരി. റവ.മാത്യു ജോൺ, വൈദിക ട്രസ്റ്റി റവ.ഡേവിഡ് ഡാനിയേൽ, ജില്ലാ പഞ്ചായത്ത് അംഗം സാറ തോമസ്, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ.കൃഷ്ണകുമാർ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം എൽസി ക്രിസ്റ്റഫർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി.ഈശോ, മിനി സുരേഷ്, സാലി ഫിലിപ്പ് സെറിഫെഡ് ചെയർമാൻ വിക്ടർ ടി.തോമസ്, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ തോമസ് കോശി, റ്റിജു എം. ജോർജ്ജ്, ജോർജ്ജ് കെ.നൈനാൻ, അനി കോശി ചാക്കോ, പി.പി.അച്ചൻ കുഞ്ഞ്, മാത്യു ജോൺ, ജോസ് പി.വയയ്ക്കൽ, ലാലമ്മ മാത്യു, റവ.റൊണാൾഡ് രാജു, സുബി പള്ളിക്കൽ, തോമസ് ജോർജ്ജ്, സാം ജേക്കബ്, റവ.റ്റി.ബാബു, റവ.അലക്സ് എ.,സെൽവരാജ് എന്നിവർ പങ്കെടുത്തു.

കൺവെൻഷൻ ഫെബ്രുവരി 9 മുതൽ 16 വരെ,

ഒരുലക്ഷം പേരെ ഉൾക്കൊള്ളാവുന്ന പന്തൽ,

പമ്പയ്ക്ക് കുറുകെ നടപ്പാലങ്ങളുടെ നിർമ്മാണം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL