SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

ഹരിതസ്ഥാപനം

e

തിരുവല്ല : ഇരവിപേരൂർ പഞ്ചായത്തിലെ 194 സ്ഥാപനങ്ങളെ ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, 27 അങ്കണവാടികൾ, ഇരവിപേരൂരിലെ മുഴുവൻ സ്‌കൂളുകൾ, പഞ്ചായത്തിന് വിട്ടുകിട്ടിയ ഘടകസ്ഥാപനങ്ങൾ എന്നിവയെയാണ് സമ്പൂർണ ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഇത്തരം സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള ഹരിതസ്ഥാപന പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അമിതാ രാജേഷ്, അമ്മിണി ചാക്കോ, സതീഷ്, വിജി ബെന്നി, മോഹനൻ, ഷെർലി ജെയിംസ്, സെക്രട്ടറി സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല, സി.ഡി.എസ്. ചെയർപേഴ്‌സൺ സജിനി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL