
ചെങ്ങന്നൂർ: പുരോഗമന കലാസാഹിത്യസംഘം ചെങ്ങന്നൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായരെ അനുസ്മരിച്ചു. എഴുത്തുകാരനും പു ക സ സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രൊഫ .വി ഐ ജോൺസൺ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഡയറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ ജെ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പു ക സ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം കെ ശ്രീകുമാർ, കൃഷ്ണ കുമാർ കാരക്കാട്, ടി കെ സുഭാഷ്, പി കെ രവീന്ദ്രൻ, ശങ്കരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. പ്രൊഫ വി ഐ ജോൺസൻ രചിച്ച 'ദിവ്യാമ്മ' എന്ന പുസ്തകം പ്രകാശനംചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |