
തിരുവല്ല : കൃഷി വിജ്ഞാനകേന്ദ്രം ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ പട്ടികജാതി ഉപപദ്ധതി ഉത്പാദനോപാധികളുടെ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ജോൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.വി.കെ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ.വിനോദ് മാത്യു, പഞ്ചായത്തംഗം ബിജി ബെന്നി, എസ്.സി ഓഫീസർ മിനി എബ്രഹാം, മാർത്തോമാ ഇടവക സീനിയർ വികാരി ഫാ.ടി.പി ഫിലിപ്പ്, എസ്.സി നോഡൽ ഓഫീസർ ഡോ.ഷാന ഹർഷൻ, വികാസ് ഡയറക്ടർ ഫാ.ഫെബിൻ മാത്യു, കെ.വി.കെ ഫാം മാനേജർ അമ്പിളി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |