
പത്തനംതിട്ട: സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന 'വയോസാന്ത്വനം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വയോജനങ്ങളായ 25 കിടപ്പ് രോഗികൾക്ക് സംരക്ഷണം നൽകാൻ തയ്യാറുള്ള സർക്കാരിൽ നിന്നും മറ്റ് ഗ്രാന്റുകളോ ആനുകുല്യങ്ങളോ ലഭ്യമാകാത്ത സന്നദ്ധ സംഘടനകളെയാണ് പരിഗണിക്കുന്നത്. ചെലവുകളുടെ 80ശതമാനം തുക സർക്കാർ ഗ്രാന്റായി അനുവദിക്കും. സന്നദ്ധ സംഘടനകൾ നിർദിഷ്ട അപേക്ഷാഫോമിൽ തയ്യാറാക്കിയ പൂർണമായി പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും (രണ്ട് പകർപ്പുകൾ സഹിതം) ജനുവരി 16നുള്ളിൽ പത്തനംതിട്ട ജില്ലാ സാമുഹിക നീതീ ഓഫീസിൽ ലഭ്യമാക്കണം. വെബ്സൈറ്റ്. www.sjd.kerala.gov.in. ഫോൺ. 04682 325168.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |