
കലഞ്ഞൂർ : സി.ഐ.ടി.യു ഹെഡ് യൂണിയൻ സംസ്ഥാന ജാഥ സംഘടക സമിതി രൂപീകരിച്ചു. ചുമട്ടു തൊഴാലാളി നിയമം പരിഷ്കരിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രചരണ ജാഥയ്ക്ക് കലഞ്ഞൂരിൽ നൽകിയ സ്വീകരണം യൂണിയൻ കൊടുമൺ ഏരിയ സെക്രട്ടറി ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം സിറാജുദിൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എസ്.രാജേഷ്, സി.മോഹനൻ , ലോക്കൽ സെക്രട്ടറി എസ്.രഘു , ഇ.എസ്.ഇസ്മായിൽ, ആർ.ശ്രീകുമാരൻ നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |