SignIn
Kerala Kaumudi Online
Friday, 23 October 2026 3.25 PM IST

മാർത്തോമ സഭ നിലയ്ക്കൽ ഭദ്രാസന കൺവെൻഷൻ നാളെ മുതൽ

crosss

പത്തനംതിട്ട : മാർത്തോമ സുറിയാനി സഭ റാന്നി നിലയ്ക്കൽ ഭദ്രാസനത്തിന്റെ 26ാമത് കൺവെൻഷൻ 12 മുതൽ 19 വരെ റാന്നി ഇട്ടിയപ്പാറ മാർ അത്താനാസ്യോസ് കൺവെൻഷൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
12ന് വൈകിട്ട് ആറിന് മാർത്തോമ സഭ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലിത്ത അദ്ധ്യക്ഷനായിരിക്കും. ദിവസവും വൈകിട്ട് 6.30ന് പൊതുയോഗം, 17ന് രാവിലെ 10.30ന് സന്നദ്ധ സുവിശേഷസംഘത്തിന്റെയും സേവികാ സംഘത്തിന്റെയും സംയുക്ത പൊതുയോഗം എന്നിവ നടക്കും. വൈകിട്ട് 6.30ന് പൊതുയോഗത്തിൽ കത്തോലിക്കാസഭ ചങ്ങനാശ്ശേരി അതിരൂപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് തോമസ് തറയിൽ പ്രസംഗിക്കും. 18ന് രാവിലെ 8ന് സൺഡേസ്‌കൂൾ കുട്ടികളുടെ സ്‌നേഹസന്ദേശ റാലി നടക്കും. ഇട്ടിയപ്പാറ മിനർവ്വാ പടിയിൽ നിന്ന് ആരംഭിച്ച് കൺവെൻഷൻ നഗറിൽ സമാപിക്കും. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്താ റാലി ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് 9ന് കൺവെൻഷൻ നഗറിൽ കുട്ടികളുടെ സംഗമം നടക്കും.
19ന് രാവിലെ 8ന് കൺവെൻഷൻ പന്തലിൽ കുർബ്ബാനയ്ക്ക് ഭദ്രാസന അദ്ധ്യക്ഷൻ ഡോ.ജോസഫ് മാർ ബർന്നബാസ് മുഖ്യകാർമ്മികത്വം വഹിക്കും. 11.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കോശി ജോൺസൺ സന്ദേശം നൽകും. വാർത്തസമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, പബ്ലിസിറ്റി ചെയർമാൻ റവ ഡോ.ജേക്കബ് ഏബ്രഹാം, കൺവീനർ ഫ്രെഡി ഉമ്മൻ എന്നിവർ പെങ്കടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL