
റാന്നി : ഇടമുറി, തോമ്പിക്കണ്ടം, വലിയപതാൽ , പൊന്നമ്പാറ പ്രദേശവാസികൾക്ക് പഞ്ചായത്ത് ആസ്ഥാനമായ അത്തിക്കയത്ത് എത്തിച്ചേരാൻ എരുമേലിയിൽ നിന്ന് ഇടമുറി വഴി അത്തിക്കയത്തിന് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് സി.പി.ഐ ഇടമുറി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം ആക്ടിംഗ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി ഉദ്ഘാടനം ചെയ്തു. വി.ഡി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിലംഗം എം.വി.പ്രസന്നകുമാർ, ലോക്കൽ സെക്രട്ടറി അനിൽ അത്തിക്കയം, മണ്ഡലം കമ്മിറ്റിയംഗം എം.ശ്രീജിത്ത്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി.സി.എബ്രഹാം,തോമസ് ജോർജ്, ഉഷാ വിജയൻ, അനീഷ് ജോസഫ്, പി.ജെ ജോൺ, അന്നമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |