
വള്ളിക്കോട് : ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി ഓപ്പൺ പ്രിസിഷൻ ഫാർമിംഗ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ്.എൻ.പി, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ് ജി, 12-ാം വാർഡ് അംഗം തോമസ് ജോസ് അയ്യനേത്ത്, കൃഷി ഓഫീസർ അനില ടി.ശശി, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിജു.എസ്, കൃഷി അസിസ്റ്റന്റുമാരായ ഷിബു കെ. കെ, ജെറിൻ ടി.ജോർജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |