
പത്തനംതിട്ട : അക്കാദമിക്ക് മേഖലയിൽ ഇല്ലാത്തവരെ വൈസ് ചാൻസലർമാരാക്കാമെന്നും സേർച്ച് കമ്മിറ്റി രൂപീകരണം ചാൻസാലർമാരുടെ അധികാരമാക്കിയുമുള്ള
യു.ജി.സി കരട് വിജ്ഞാപനം സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള അജണ്ടയാണന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.റോബിൻ പി മാത്യു ഉദ്ഘാടനം ചെയ്തു. ജിതിൻ തമ്പി അദ്ധ്യക്ഷത വഹിച്ചു, അഡ്വ. ഗ്രീനി ടി.വർഗീസ് , രാജു നെടുവുംപുറം, അഡ്വ.വർഗീസ് മുളക്കൽ, ജാക്സൻ തോമസ് , ഡോ.ഡോണ റോബിൻ , സോജു ഗ്രീനി , ബിജിൻ വിത്സൻ , റോജിൻ രാജു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |