
പത്തനംതിട്ട : ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള വിംഗ്സ് ഒഫ് വണ്ടർ ഇന്ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾ പങ്കെടുക്കും. 50ൽ അധികം സ്‌കൂളുകളിൽ നിന്ന് 1250 കുട്ടികളും 500 ഓളം അദ്ധ്യാപകരും പങ്കെടുക്കും.
രാവിലെ 9.30ന് അഡ്വ.കെ.യു.ജനീഷ് കുമാർ.എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും ആന്റോ ആന്റണി എം.പി നിർവഹിക്കും. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കോർഡിനേറ്റർ മോഹനൻ പിള്ള, വിന്നി ഫിലിപ്പ്, പി.സി.ചാക്കോ, ആർ.ജെ.പ്രസാദ്, രാധിക പ്രസാദ്, പി.എസ്.ബാബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |