
ശബരിമല: സന്നിധാനത്ത് സുരക്ഷാ നിരീക്ഷണം കൂടുതൽ ശക്തമാക്കി ദേവസ്വം വിജിലൻസ് സെക്യൂരിറ്റി കൺട്രോൾ റൂം നവീകരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ, ശബരിമല എ.ഡി.എം ഡോ.അരുൺ എസ്.നായർ, ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരി, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, ദേവസ്വം വിജിലൻസ് എസ്.പി.സുനിൽകുമാർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ വി.അജിത്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവർ പങ്കെടുത്തു. മരക്കൂട്ടം മുതൽ സന്നിധാനം വരെ 245 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |