
ചെങ്ങന്നൂർ : ശ്രീനാരായണ കോളേജ് യൂണിയന്റെ പ്രഥമ ഫിലിം ഫെസ്റ്റ് എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഡോ.ഏ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധുപ്രതാപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.ഷെറിൻ കെ.ആമുഖ പ്രസംഗവും. ബാബു പുന്തല മുഖ്യ പ്രസംഗവും നടത്തി. രതീഷ് കുമാർ. ഡോ.അരുൺ എസ് പ്രസാദ്, യൂണിയൻ ചെയർപേഴ്സൺ രോഹിത സുനിൽ, അർജുൻ തുടങ്ങിയവർ സംസാരിച്ചു. വയനാട് പ്രകൃതി ദുരന്തത്തെ ആസ്പദമാക്കിയുള്ള അതിജീവനത്തിന്റെ കഥ പറയുന്ന മലയൻകുഞ്ഞ് ആദ്യ പ്രദർശനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |