
റാന്നി : എസ്.എൻ.ഡി.പി യോഗം 1420-ാം മുക്കാലുമൺ ശാഖയിലെ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം 14ന് നടക്കും. രാവിലെ 8ന് ഗുരുഭാഗവത പാരായണം, 11.30ന് ഗുരുദേവ ദർശനങ്ങളുടെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ അദ്ധ്യാപകൻ അരുൺമോഹൻ പ്രഭാഷണം നടത്തും. ഉച്ചക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 5 മുതൽ പറയിടീൽ, 7ന് ദീപാരാധന, 7.30ന് കോട്ടയം കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |