
കോന്നി : ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പ്രചാരണ ജാഥകളുടെ ഭാഗമായുള്ള സി.കെ.മണിശങ്കർ നയിക്കുന്ന തെക്കൻ മേഖലാജാഥയ്ക്ക് സ്വീകരണം നൽകി. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് പി.വി.പുഷ്പരാജൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.എസ്.ഗോപിനാഥൻ. ജാഥാ വൈസ് ക്യാപ്ടൻ എ.എം.ഇക്ബാൽ, ജാഥാ മാനേജർ എൻ.സുന്ദരൻ പിള്ള, ജാഥാ അംഗങ്ങളായ കെ.സി.രാജഗോപാലൻ, ടി.ആർ.സോമൻ, കോശി അലക്സ്, എം.എ.രാജഗോപാൽ, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി മലയാലപ്പുഴ മോഹനൻ, ദിലീപ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |