SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

ജില്ലാ ക്ഷീരസംഗമം

cow

പത്തനംതിട്ട : ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ ക്ഷീരസംഗമം കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ തുടങ്ങി. കിഡ്‌സ് ഡയറി ഫെസ്റ്റ് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഒ.ബി മഞ്ജു ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 7.30ന് കന്നുകാലി പ്രദർശനമൽസരവും മിൽമയുടെ നേതൃത്വത്തിൽ ഗോരക്ഷാ ക്യാമ്പും ക്ഷീരസംഘം ജിവനക്കാർക്ക് ശിൽപശാലയും നടക്കും. നാളെ രാവിലെ 11ന് പൊതുസമ്മേളനം ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL