SignIn
Kerala Kaumudi Online
Friday, 23 October 2026 3.25 PM IST

ആറൻമുള ഉത്സവം 20ന് കൊടിയേറും

parthasarathi-temple

ആറൻമുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് 20ന് കൊടിയേറും. 29ന് ആറാട്ടോടെ സമാപിക്കും. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി രമേശ് ബാബുവിന്റെയും നേതൃത്വത്തിലാണ് കൊടിയേറ്റ്. ഉത്സവ ബലികൾ, പ്രത്യേക പൂജകൾ എന്നിവ നടക്കും.

ഉത്സവത്തിന് എഴുന്നള്ളത്തുകളും സേവകളും ക്ഷേത്രകലകളും കലാപരിപാടികളും ഒന്നാം ഉത്സവം മുതൽ പത്ത് നാൾ അരങ്ങേറും. 24ന് അഞ്ചാം ഉത്സവ ദിനം രാത്രി 11.30ന് അഞ്ചാം പുറപ്പാട് (ഗരുഡ വാഹനം എഴുന്നള്ളിപ്പ് ) നടക്കും. പള്ളിവേട്ട 28ന്. 29ന് ആറാട്ട്. വലിയകാണിക്കയോട് കൂടി ഉത്സവം സമാപിക്കും. 17 മുതൽ 23 വരെ നടക്കുന്ന മുറജപത്തിന് കണ്ണൂർ കൽപ്പുഴ വാസുദേവൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. അഞ്ചാം ഉത്സവം മുതൽ മൂന്ന് ആനകളുടെ എഴുന്നെള്ളത്ത്. വാർത്താസമ്മേളനത്തിൽ ഉപദേശക സമിതി പ്രസിഡന്റ് വിജയൻ നടമംഗലത്ത്, സെക്രട്ടറി ശശി കണ്ണങ്കേരിൽ, ഭാരവാഹികളായ ശ്രീകുമാർ ആലക്കാട്ടിൽ, ശിവപ്രസാദ്, ശ്രീജിത്ത്, മനേഷ് നായർ എന്നിവർ പങ്കെ‌ടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL