SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

നാമകരണവും ഉദ്ഘാടനവും

dd

കുമ്പഴ : നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വെയിറ്റിംഗ് ഏരിയയ്ക്ക് അന്തരിച്ച കൗൺസിലർ ഇന്ദിരാമണിയമ്മയുടെ പേര് നൽകി. നാമകരണവും ഉദ്ഘാടനവും നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരലി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, കൗൺസിലർമാരായ ശോഭാ കെ.മാത്യു, എ.അഷ്റഫ് , വിമല ശിവൻ, പി.വി.അശോക് കുമാർ, ജ്യോതി, റെജി അലക്‌സാണ്ടർ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ ഭാരവാഹികൾക്കൊപ്പം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL