SignIn
Kerala Kaumudi Online
Friday, 23 October 2026 3.01 AM IST

ടൂറിന്റെ ആവേശം കൂട്ടനിലവിളിയായി മാറി

acci

കടമ്പനാട് : കൊല്ലത്തെ ബി.എഡ് കോളേജിൽ നിന്ന് ഇന്നലെ പുലർച്ചെ നാലരയോടെയാണ് വിനോദ യാത്രാസംഘത്തിന്റെ ബസ് പുറപ്പെട്ടത്. വിദ്യാർത്ഥികൾ ടൂറിന്റെ ആവേശത്തിലേക്ക് കടന്ന നിമിഷങ്ങൾ. ബസിനുള്ളിൽ എൽ.ഇ.ഡി ലൈറ്റുകളുടെ വർണവിസ്മയത്തിൽ കാതടപ്പിക്കുന്ന പാട്ടും നൃത്തവുമായി ആവേശത്തിലേക്ക് എത്തിയ നിമിഷമാണ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. കല്ലുകുഴി ജംഗ്ഷനിലെ വളവ് അപകട മേഖലയാണ്. വളവിൽ ബസ് വീശിയെടുക്കുന്നത് കണ്ടപ്പോൾ ദൃക്സാക്ഷികൾ അപകടം മണത്തു. നിമിഷങ്ങൾക്കുള്ളിൽ വലിയ ശബ്ദം കേട്ടു. പ്രഭാത സവാരിക്കിറങ്ങിയ കടമ്പനാട് പഞ്ചായത്ത് മുൻ അംഗം രഞ്ജിത്ത് കല്ലുകുഴിയും കൊട്ടാരക്കരയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ജേക്കബ് ജോണുമാണ് ആദ്യം കണ്ടത്. വിദ്യാർത്ഥികളുടെ കൂട്ട നിലവിളിയുയർന്നു. പിന്നാലെയെത്തിയ രണ്ടാമത്തെ ടൂർ ബസിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷാപ്രവർത്തനത്തിന് ഒപ്പം കൂടി. അപ്പോഴേക്കും അടൂരിൽ നിന്ന് ഫയർഫോഴ്സ് ടീമും ആംബുലൻസുകളുമെത്തി.

നാടുണർന്നത് ഞെട്ടലോടെ

സ്കൂൾ ബസ് മറിഞ്ഞുവെന്ന വാർത്തയാണ് ആദ്യം നാട്ടിൽ പരന്നത്. സ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴാണ് ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടതെന്ന് അറിഞ്ഞത്. ഓടിയെത്തിയവരെല്ലാം രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. ഫയർഫോഴ്സ് അസി.സ്റ്റേഷൻ ഓഫീസർ അഭിലാഷ്, വേണു, സീനിയർ ഓഫീസർ അനൂപ്, ഫയർ ഓഫീസർമാരായ ശ്രീജിത്ത്, സന്തോഷ്, അനീഷ്, അജീഷ്, പ്രകാശ്, ഡ്രൈവർ അഭിലാഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL