
പത്തനംതിട്ട: വേതന പാക്കേജ് പരിഷ്കരിക്കുക, ഡയറക്ട് പേയ്മെന്റ് സിസ്റ്റം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 27 മുതൽ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കുന്നതിന് ജില്ലാ റേഷൻ കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ചെയർമാൻ എം.വി. സഞ്ചു അദ്ധ്യക്ഷനായിരുന്നു. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, എസ്.മുരളീധരൻ നായർ, സതീന്ദ്രൻപിള്ള, ജിജി ഓലിക്കൽ, വി.എസ്.സുരേന്ദ്രൻ നായർ, പ്രമോദ് വടക്കേടം, രാധാകൃഷ്ണൻ കോന്നി, രമേശ് ചന്ദ്രൻ, പി.ജി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |