
പത്തനംതിട്ട : കുമ്പഴ പ്ലാംകൂട്ടത്തിൽപ്പടി റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. വാർഡ് കൗൺസിലർ വിമല ശിവൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരലി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്, സി.ഡി.എസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, കുമ്പഴ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി.അശോക് കുമാർ, മുൻ അസിസ്റ്റന്റ് സെക്രട്ടറി ബെൻസി തോമസ്, റിട്ട.ഹെഡ് മാസ്റ്റർ എം.എൻ.വിജയരാജൻ, സംഘാടക സമിതി കൺവീനർ പി.പി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |