SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

ഗ്രഹങ്ങളുടെ പരേഡ്

sat

ചെങ്ങന്നൂർ: ഏഴ് ഗ്രഹങ്ങൾ ഒരേദിശയിൽ വരുന്ന അപൂർവ സംഗമത്തിന്റെ കാഴ്ചാനുഭവത്തിന് പ്രോവിഡൻസ് എൻജിനീയറിംഗ് കോളേജ് തയാറെടുക്കുന്നു. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, നെപ്ട്യൂൺ, യൂറാനസ് എന്നിവ അർദ്ധവൃത്താകൃതിയിൽ ഒന്നിന് പിന്നിൽ ഒന്നായി അണിനിരക്കുന്ന സുന്ദരമായ കാഴ്ചയാണ് കോളേജിലെ നിരീക്ഷണാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന ആധുനീക ദൂരദർശിനിയിലൂടെ ലഭ്യമാകുക. 25ന് വൈകിട്ട് 4.45 ന് ആരംഭിക്കുന്ന സെമിനാറിനെ തുടർന്ന് ഗ്രഹങ്ങളുടെ പരേഡ് കാണാനാവും. അങ്ങാടിക്കൽ സമഭാവനാ ഗ്രന്ഥശാല സൊസൈറ്റിയുടെയും ബ്രെയ്കെത്രൂ സയൻസ് സൊസൈറ്റിയുടേയും സഹകരണത്തോടെയാണ് പരിപാടി. ഫോൺ: 9544245266, 7907081370.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL