SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

17കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

അടൂർ : പ്രണയബന്ധത്തിലായ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ ഏനാത്ത് പൊലീസ് പിടികൂടി. ഏറത്ത് ഉടയാൻവിള കലതിവിളയിൽ ശരൺ മോഹൻ (23) ആണ് അറസ്റ്റിലായത്.

പെൺകുട്ടി തുണിക്കടയിൽ ജോലിക്ക് പൊയ്ക്കൊണ്ടിരുന്ന കാലയളവിൽ ഇയാളുമായി സ്നേഹബന്ധത്തിലായി. കഴിഞ്ഞിടെ പെൺകുട്ടി യുവാവിന്റെ വീട്ടിൽ വന്നു താമസിച്ചതിനെതുടർന്ന്, ഇരുവീട്ടുകാരും തമ്മിൽ വഴക്കുണ്ടായി. 18 വയസ് തികയുമ്പോൾ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ ധാരണയായതനുസരിച്ച് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് മടക്കിയയച്ചു.

പിന്നീട് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന്, യുവാവിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പീഡനത്തിനും പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL