SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

റെയിൽവേ അടിപ്പാതയിൽ വെളിച്ചമില്ല,  പ്രതിഷേധവുമായി നാട്ടുകാർ

light

തിരുവല്ല : ദേശീയപാതയെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോടു റോഡിലെ ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിൽ വഴിവിളക്ക് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ അടിപ്പാതയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നിരവധി ആരാധനാലയങ്ങളും സ്കൂളുകളും ഉൾപ്പെടുന്ന ഈ പ്രദേശത്ത് വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിനാളുകൾ നിത്യേന ഇതുവഴി കടന്നുപോകുന്നുണ്ട്. നട്ടുച്ചയ്ക്ക് പോലും ഇരുട്ടാണ്. ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ ശല്യവും ഏറിയിട്ടുണ്ട്. അടിപ്പാതയിൽ വൈദ്യുതി വിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ റെയിൽവേയ്ക്കും നഗരസഭയ്ക്കും നിവേദനം നൽകിയിരുന്നു. രണ്ടുവർഷം മുമ്പ് കൊല്ലത്തു നിന്നുള്ള റെയിൽവേ ഇലക്ട്രിക്കൽ സെക്ഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതിവിളക്ക് സ്ഥാപിക്കുന്നതിന് നഗരസഭയ്ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഇതുവരെ റെയിൽവേയോ നഗരസഭയോ വൈദ്യുതി വിളക്ക് സ്ഥാപിച്ചിട്ടില്ല. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. നാട്ടുകൂട്ടം ജനറൽ കോർഡിനേറ്റർ സോജ കാർലോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധജ്വാല പൊതുപ്രവർത്തകൻ വി. ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. നാട്ടുകൂട്ടം ഭാരവാഹികളായ ഷിബു ഫിലിപ്പ്, എബി പീറ്റർ, സാൻസി ജേക്കബ്, സോമൻ പി.വി, ഫിലിപ്പ് എബ്രഹാം, രാജൻ ഗീവർഗീസ്, ആന്റണി ലാസർ, രവീന്ദ്രൻ എ.കെ, ഷൈനി ബിജു, മുരളി ദിവാകരൻ, നിഷാ മണി, തമ്പി പി.വി, കുഞ്ഞൂഞ്ഞമ്മ വർക്കി, ജോയി വർഗീസ്, തോമസ് ബേബി, ബാബു തോമ്മി, അച്ചൻകുഞ്ഞ് തോമസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL