
പത്തനംതിട്ട : ആൺകുട്ടികൾക്കായുള്ള വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്കും എം.ആർ.എസുകളിലേക്കും അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. 202425 അദ്ധ്യയന വർഷം നാലാംക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം അപേക്ഷയ്‌ക്കൊപ്പം കുട്ടിയുടെ ജാതി, വരുമാനം, ആധാർ, പഠിക്കുന്ന ക്ലാസ് തുടങ്ങിയ രേഖകളുടെ പകർപ്പുകൾ, ഫോട്ടോ ഉൾപ്പെടുത്തണം. വിവരങ്ങൾ www.stmrs.in വെബ്‌സൈറ്റിലൂടെ ലഭിക്കും. ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ, തോട്ടമൺ, റാന്നി / ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, റാന്നി എന്നീ വിലാസത്തിൽ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20. ഫോൺ: 04735 227703,04735 221044.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |