
മല്ലപ്പള്ളി: യൂണിയൻ ക്രിസ്ത്യൻ കൺവെൻഷനിൽ സാമൂഹിക തിന്മകൾക്ക് എതിരായുള്ള യോഗം നടത്തി, റവ ബ്ലസൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു മോചന ഡി അഡിക്ഷൻ സെന്റർ കൗൺസിലർ അലക്‌സ് പി ജോർജ് സന്ദേശം നൽകി മനുഷ്യന്റെ സ്വബോധത്തെയും ശരീരം, മനസ്സ്, സമ്പത്ത് ബന്ധങ്ങൾ മുതലായവയും നഷ്ടപ്പെടുത്തുന്ന ഒന്നാണ് മദ്യപാനത്തിലൂടെ നടക്കുന്നതെന്നും ജീവിതം ധന്യമാക്കുവാൻ നമുക്ക് കഴിയണമെങ്കിൽ മദ്യപാനം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. റവ പി ജെ ജോയ്, എം വി ചെറിയാൻ, ജോസഫ് ഇലവുമൂട് ,വി ടി തോമസ് എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |