SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

കേരള ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ നിലച്ചു, നേർവഴി കാട്ടാൻ ആളില്ല

c

പത്തനംതിട്ട : സ്കൂൾകുട്ടികളുടെ സ്വഭാവമാറ്റങ്ങൾ തിരിച്ചറിഞ്ഞ് തെറ്റുകൾക്ക് തടയിടാനായി പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ പ്രവർത്തിക്കുന്നില്ല. വാർഡ് അടിസ്ഥാനത്തിൽ വരെ കമ്മിറ്റി രൂപീകരിക്കണമെന്ന് പല പഞ്ചായത്ത് അധികൃതർക്കും ജനപ്രതിനിധികൾക്കും അറിയുകപോലുമില്ല. സ്കൂളിന് മുന്നിൽ സാമൂഹ്യവിരുദ്ധരും ലഹരി സംഘങ്ങളും പെൺകുട്ടികളെ വലയിലാക്കാൻ ശ്രമിക്കുന്നവരും തമ്പടിക്കുന്നത് നിരീക്ഷിക്കേണ്ട ചുമതല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾക്കാണ്. കുട്ടികളുടെ സ്വഭാവ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് കൗൺസലിംഗ് നൽകണം. ഇതിനായി പ്രത്യേക ഫണ്ടും നീക്കിവയ്ക്കണം. എന്നാൽ, ഈ ഫണ്ട് കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകാനായി മാത്രം വിനിയോഗിക്കുകയാണ് .

തെറ്റുകളിലേക്ക് കടക്കുന്ന കുട്ടികളെ ജില്ലാതലത്തിലുള്ള ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറുകയാണ് വേണ്ടത്. തുടക്കത്തിലെ കൗൺസലിംഗ് ഇല്ലാതായതോടെ പീഡനങ്ങൾക്കും ലഹരിക്കും അടിമപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടി. അറുപത്തിനാല് പേർ പീഡിപ്പിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം രംഗത്തു വന്ന പെൺകുട്ടിക്ക് പതിമൂന്നാം വയസു മുതൽ ദുരനുഭവങ്ങളുണ്ടായെന്നാണ് വെളിപ്പെടുത്തൽ.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ കോ- ചെയർമാനുമായ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയാണ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ പ്രവ‌ർത്തന മേൽനോട്ടം വഹിക്കുന്നത്. കുട്ടികളുടെ അവകാശം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടും.

ലക്ഷ്യം

@ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുക

@ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കുട്ടികളുടെ വികസനത്തിനും സംരക്ഷണത്തിനുമായുള്ള പദ്ധതികൾ ഏകോകിപിപ്പിക്കുക.

@ പരിതാപകരമായ ജീവിത സാഹചര്യങ്ങളുള്ള കുട്ടികളെ കണ്ടെത്തുക

@ കുട്ടികളുടെ മേഖലയിലുള്ള സേവന ദാതാക്കളെ കണ്ടെത്തി അവരെ പിന്തുണയ്ക്കുക

@ ചൂഷണ രഹിതമായ സമൂഹത്തെ സൃഷ്ടിക്കുക

@ ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ പദ്ധതി നടപ്പാക്കുക

---------------------

പതിനെട്ടു വയസിൽ താഴെ പീഡനത്തിന് ഇരയാവുന്നവരുടെയും പോക്സോ കേസുകളിൽ കുറ്റം ചുമത്തപ്പെടുന്നവരുടെയും എണ്ണം ഏറി വരുന്നു. കുടുംബാന്തരീക്ഷം ഇതിൽ നിർണായക ഘടകമാണ്. കുട്ടികളെ നേരായി നയിക്കാനുള്ള പ്രധാന ചുമതല രക്ഷിതാക്കൾക്കാണ്. കുട്ടികളുടെ പെരുമാറ്റ രീതികളിലും ദൈനംദിന പ്രവർത്തനങ്ങളിലും സസൂക്ഷ്മ ശ്രദ്ധവേണം.

ഡോ.ആർ.വിജയ മോഹനൻ,
ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം

----------------

പത്തനംതിട്ട ജില്ലയിലെ പോക്സോ കേസുകൾ

2020 - 106

2021 - 134

2022 - 190

2023 - 177

2024 - 188

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL