
മല്ലപ്പള്ളി: ചുങ്കപ്പാറ സെന്റ് ജോർജസ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ജോസഫ് മാർ സെവേറിയോസ് ക്വിസ് മത്സരം നടത്തി. തിരുവല്ല അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു പുനകുളം ഉദ്ഘാടനം ചെയ്തു. ശിഹാദ് ഷിജു , ആദർശ് എസ്. രവീന്ദ്രൻ, സന്ദീപ്.എം. എസ് അനന്യ. എ, ദേവാജിത്.എസ് എന്നിവർ വിജയിച്ചു. ലോക്കൽ മാനേജർ ഫാ.തോമസ് പയമ്പള്ളിൽ, ഫാ. ചെറിയാൻ കുരിശുമൂട്ടിൽ, ഫാ. എബ്രഹാം തെക്കെതിൽ, വി.ഒ. ജോർജുകുട്ടി, ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ്, ഷിബി മണ്ണിൽ, റോബിൻ മാത്യു എന്നിവർ പ്രസംഗിച്ചു. ലൈജു കോശി മാത്യു ക്വിസ് മാസ്റ്റർ ആയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |