
അടൂർ: കേരള സർവകലാശാലയുടെ കീഴിൽ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിനുള്ള പുരസ്കാരം അടൂർ പറന്തൽ മാർ ക്രിസോസ്റ്റം കോളേജിന് ലഭിച്ചു. സാമൂഹ്യരംഗത്തെ പ്രവർത്തനങ്ങൾ, ഭിന്നശേഷി മേഖലകളിലെ ഇടപെടലുകൾ, പാലിയേറ്റീവ്, വിമുക്തി, വയനാട് ദുരിതബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതി തുടങ്ങി വിവിധ മേഖലകളിൽ എൻ.എസ്.എസ് യൂണിറ്റ് സജീവമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾ ലഭിച്ചത്. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ ചേർന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു പുരസ്കാരം സമർപ്പിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ വിമുക്തി യൂണിറ്റിനുള്ള പുരസ്കാരവും സമർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ഡോ.എൽ.ആർ.ശ്രീകല പുരസ്കാരം ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |