
കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് സി പി എം നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും . സംസ്ഥാന കമ്മിറ്റിയംഗം കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.സുരേശൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി.രാജേഷ് കുമാർ, എം.എസ്.ഗോപിനാഥൻ, തുളസീമണിയമ്മ, കെ.ആർ.ജയൻ, ദീദുബാലൻ, ഗ്രാമ പഞ്ചായത്തംഗം കെ.ജി.ഉദയകുമാർ, എ.എസ്.ഷിജു എന്നിവർ സംസാരിച്ചു. മാരൂർപാലം ജംങ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. ലോക്കൽ കമ്മിറ്റിയംഗങ്ങളായ അഡ്വ.പേരൂർ സുനിൽ, നൂഹുമുഹമ്മദ്, അജയകുമാർ, അനീഷ്, ലൈജു വർഗീസ്, ഷാബുദ്ദീൻ, അനിത, കെ.റ്റി.സതീഷ്, രഘുനാഥ് മാമ്മൂട് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |