
തിരുവൻവണ്ടൂർ:.പൂർവ സൈനിക ദിനത്തോടനുബന്ധിച്ച് ചങ്ങനാശേരി ഇ സി എച്ച് എസിന്റെ ( എ ഒ ആർ) ചെങ്ങന്നൂർ ,കുട്ടനാട് ,തിരുവല്ല, തിരുവൻവണ്ടൂർ എന്നീ പ്രദേശങ്ങളിലുള്ള മുൻ വീരസൈനികരേയും വീരനാരികളെയും ആദരിച്ചു. ഒാഫീസർ ഇൻ ചാർജ് ലഫ്റ്റനന്റ് കേണൽ ഹരികുമാർ ഉദ്ഘാടനം ചെയ്തു: ജോളി ജോർജ് (കീർത്തിചക്ര) ,ലീലാമ്മ സക്കറിയ ,ഹവീൽദാർ കെ.ജി ജോർജ് (വീർ ചക്ര), ഹവിൽദാർ വർഗീസ് മാത്യു (കീർത്തി ചക്ര), കേണൽ ജോസ് എം ജോർജ് (ശൗര്യ ചക്ര), സോഷ്യൽ വർക്കർ സുബേദാർ ജോസഫ് ആന്റണി ,സുബേദാർ ഉദയകുമാർ എന്നിവരെയാണ് ആദരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |