
റാന്നി : അങ്ങാടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ ജെൻഡർ റിസോഴ്സ് സെന്റർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. . കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഓമന രാജൻ അദ്ധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ കുഞ്ഞു മറിയാമ്മ, ബി.സുരേഷ്, മെമ്പർ ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ, അസി സെക്രട്ടറി ടി.കെ. സബീന, സ്നേഹിത സർവീസ് പ്രൊവൈഡർ കെ.എം റസിയ, കമ്മ്യൂണിറ്റി കൗൺസലർ ഷീജ ബീഗം, ആൻസി സനീഷ്, സുധാമണി എന്നിവർ സംസാരിച്ചു. ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ അനുപമ, അഡ്വ ബിജി കുമാരി എന്നിവർ ക്ളാസുകൾ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |