
പത്തനംതിട്ട : ജില്ലയിൽ റിപ്പബ്ലിക് ദിനം നാളെ വർണാഭമായ ചടങ്ങുകളോടെ ആഘോഷിക്കും. മന്ത്രി ജെ.ചിഞ്ചുറാണി കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ രാവിലെ 8.45 ന് ആരംഭിക്കുന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ദേശീയ പതാക ഉയർത്തി വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക്ദിന സന്ദേശം നൽകും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, ഗാന്ധിയൻമാർ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
വിവിധ കലാപരിപാടികൾ അരങ്ങേറും. ദേശഭക്തി ഗാനങ്ങളുടെ അവതരണവും അനുബന്ധമായുണ്ടാകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്ലറ്റൂണുകൾക്ക് മന്ത്രി സമ്മാനങ്ങൾ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |