SignIn
Kerala Kaumudi Online
Friday, 23 October 2026 3.25 PM IST

പത്തനംതിട്ട ബസ് സ്റ്റാൻഡ് യാർഡ് ; നിർമ്മാണം അവസാനഘട്ടത്തിൽ

yard

പത്തനംതിട്ട : നഗരത്തിന് മോടിയാകുന്ന നഗരസഭ ബസ് സ്റ്റാൻഡ് യാ‌ർഡിന്റെ രണ്ടാംഘട്ട നിർമ്മാണം അവസാനഘട്ടത്തിൽ. നടപ്പാതയിൽ ഇന്റർലോക്ക് പാകുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഡ്രൈവ് വേയും വിശാലമായ പാർക്കിംഗ് സൗകര്യവും നടപ്പാതയോട് ചേർന്ന് ക്രമീകരിക്കുന്നുണ്ട്. തണൽ മരങ്ങളും വച്ച് പിടിപ്പിക്കും. ലഭ്യമായ 5 ഏക്കർ സ്ഥലം പൂർണമായി ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം. ബസ് സ്റ്റാൻഡിന്റെ കിഴക്ക് ഭാഗത്ത് കണ്ണങ്കര തോടുമായി വേർതിരിച്ച് സംരക്ഷണഭിത്തി നിർമ്മിച്ചതോടെ ഉപയോഗശൂന്യമായി കിടന്ന ഭൂമിയും പദ്ധതിയുടെ ഭാഗമായി. പ്രഭാത സായാഹ്ന സവാരിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് നടപ്പാത ക്രമീകരിക്കുന്നത്.

പദ്ധതി ഇങ്ങനെ

പദ്ധതി ചെലവ് : 5 കോടി,
ബസ് സ്റ്റാൻഡ് യാർഡ്

500 മീറ്റർ നടപ്പാത

ഡ്രൈവ് വേ, പാർക്കിംഗ് ലോട്ട്

തണൽ മരങ്ങൾ

രണ്ട് ഘട്ടങ്ങളിൽ

രണ്ടുഘട്ടമായാണ് യാർഡ് നിർമ്മാണം പുരോഗമിക്കുന്നത്. ആദ്യഘട്ടം കഴിഞ്ഞ ആഗസ്റ്റ് 17ന് പൂർത്തിയാക്കി. പഴയ തറയിൽ നിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കി ജി.എസ്.പി, വെറ്റ് മിക്‌സ് എന്നിവ നിറച്ച് മുകളിൽ ഇന്റർലോക്ക് പാകി നവീകരിച്ചാണ് യാർഡ് ഒരുക്കിയിരിക്കുന്നത്. വിപുലമായ ഡ്രയിനേജ് സംവിധാനവും യാർഡിനോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്.

യാത്രക്കാരും ബസ് ജീവനക്കാരും നേരിട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകുകയാണ്. നവീകരിച്ച് യാർഡ് ഉടൻ തുറന്ന് നൽകും.

അഡ്വ.ടി.സക്കീർ ഹുസൈൻ

(നഗരസഭ ചെയർമാൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL