
അടൂർ : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും ഉൾപ്പടെയുള്ളവർക്ക് മോട്ടോർ വാഹന വകുപ്പ് പത്തനംതിട്ട എൻഫോഴ്സ്മെന്റ് അടൂർ സ്ക്വാഡ് റോഡ് സുരക്ഷാ ബോധവത്കരണവും ട്രോമാ കെയർ മാനേജ്മെന്റ് ക്ളാസും നടത്തി. ലൈഫ് ലൈൻ ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ ആൻഡ് ചെയർമാൻ ഡോ.എസ്.പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. എം.വി.ഐ.ഷമീർ. എം, എ.എം.വി.ഐ.മാരായ സജിംഷാ.ബി, അരുൺ. എസ് , ന്യൂറോ സർജൻ ഡോ.വിഷ്ണു പി.എസ് എന്നിവർ ക്ളാസെടുത്തു. ഡോ.ജോർജ് ചാക്കച്ചേരി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |