
ചെങ്ങന്നൂർ: ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനത്തിന്റെ 13 -ാമത് ഭദ്രാസന കൺവെൻഷൻ ആറാട്ടുപുഴ ഡോ.സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന അദ്ധ്യക്ഷൻ ഡോ.യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് കോഴ്സിന്റെ ഉദ്ഘാടനം മെത്രാപ്പൊലീത്ത നിർവഹിച്ചു. റവ.കെ. ഇ.ഗീവർഗീസ് മുഖ്യ സന്ദേശം നൽകി. റവ.സ്കറിയ ഏബ്രഹാം ,റവ.ഡോ. ജയൻ തോമസ് , റവ.ഏബി ടി.മാമ്മൻ , റവ.ഡോ. സാംസൺ എം.ജേക്കബ്, ജോജി ചെറിയാൻ, ഇവാ.രാജു ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |