
ഇലവുംതിട്ട : നെടിയകാല മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 26 ന് വൈകിട്ട് 5 ന് ഗ്രന്ഥശാലാ ഹാളിൽ വച്ച് ഇന്ത്യൻ ഭരണഘടനയും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഗ്രന്ഥശാല പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ സി രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഉദ്ഘാടനവും വിഷയാവതരണവും അഡ്വ. ഓമല്ലൂർ ശങ്കരൻ നടത്തും, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, പ്രൊഫ. ഡി പ്രസാദ്, റ്റി വി സ്റ്റാലിൻ,അനീഷ് മോൻ,രജിതാ കുഞ്ഞു മോൻ,രജനി അശോകൻ,അജീഷ് പി എന്നിവർ ചർച്ച നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |