SignIn
Kerala Kaumudi Online
Friday, 23 October 2026 3.51 AM IST

സ്കൂൾ വാർഷികാഘോഷം

school

തിരുവല്ല : പെരിങ്ങര ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ 110-ാമത് വാർഷികാഘോഷം ജില്ലാ പഞ്ചായത്തംഗമായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അദ്ധ്യക്ഷനായി. നാടക പ്രവർത്തകനും കാഥികനുമായ ഹരിപ്പാട് രവിപ്രസാദ് മുഖ്യാതിഥിയായി. കഴിഞ്ഞ അദ്ധ്യയനവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികവു തെളിയിച്ച കുട്ടികൾക്കുള്ള പുരസ്‌കാര വിതരണം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ നിർവഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്ക് എ.ഇ.ഒ മിനികുമാരി വി.കെ പുരസ്കാരങ്ങൾ നൽകി. വിവിധ മേളകളിലെ വിജയികൾക്ക് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു നമ്പൂതിരി, ഗ്രാമപഞ്ചായത്തംഗം എസ്.സനിൽകുമാരി എന്നിവർ സമ്മാനങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL