
പത്തനംതിട്ട : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ 43.82 കോടി രൂപ ചെലവഴിച്ച് തയ്യാറാക്കിയ ജൽജീവൻ പദ്ധതി ജില്ലയിൽ ഇതുവരെ പൂർത്തീകരിച്ചത് 33 ശതമാനം മാത്രം. ഗ്രാമീണ മേഖലകളിൽ ദീർഘകാല അടിസ്ഥാനത്തിൽ പൈപ്പ് ലൈൻ വഴി ജലവിതരണം നടത്തുന്നതിനുള്ള പദ്ധതിയാണ് ജൽജീവൻ മിഷൻ. 3.5 ലക്ഷം കണക്ഷനുള്ള അപേക്ഷകളാണ് ജില്ലയിൽ ഇതുവരെയുള്ളത്. ഇതിൽ ജൽജീവൻ പദ്ധതിക്ക് മുമ്പായി 83204 കണക്ഷനുകൾ നൽകി. 2020 ലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. 27,000 ശുദ്ധജല കണക്ഷനാണ് ആദ്യഘട്ടത്തിൽ നൽകാൻ തീരുമാനിച്ചത്. പദ്ധതി ആരംഭിച്ചതിന് ശേഷം 92280 കണക്ഷനുകളാണ് നൽകിയത്. പദ്ധതിക്ക് മുമ്പും ശേഷവുമായി ആകെ 48.9 ശതമാനം കണക്ഷനുകൾ ഇതുവരെ നൽകിയിട്ടുണ്ട്.
കരാറുകാരുമായുള്ള തർക്കമാണ് പ്രധാനമായും പദ്ധതി മുടങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു.
അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും കണക്ഷൻ പകുതി പോലും നൽകാനായിട്ടില്ല. 2024 നുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്.
ജൽജീവൻ ഫണ്ട് പങ്കാളിത്തം
കേന്ദ്ര സർക്കാർ : 45 %
സംസ്ഥാന സർക്കാർ : 30 %
തദ്ദേശ സ്ഥാപനങ്ങൾ : 15 %
ഗുണഭോക്തൃ വിഹിതം :15%
ജൽജീവൻ പദ്ധതി
ഇതുവരെയുള്ള അപേക്ഷകൾ : 3,58,607
പദ്ധതിക്ക് മുമ്പ് നൽകിയ കണക്ഷൻ : 83204
പദ്ധതി നടപ്പാക്കിയ ശേഷം ജില്ലയിൽ നൽകിയ കണക്ഷൻ : 92280
ആകെ : 175484
ഇനി നൽകാനുള്ള കണക്ഷൻ : 183123
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |