
റാന്നി: തോമ്പികണ്ടം സെന്റ് പോൾസ് മാർത്തോമാ ഇടവക രജത ജൂബിലി ആഘോഷവും ഇടവകദിനാചരണവും റവ.ഫാ. ടി. വി. ജോർജ് ഉദ്ഘാടനംചെയ്തു. റവ.ഫാ. കുര്യൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം. എൽ. എ രാജു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം ഗ്രേസി തോമസ്, വാർഡംഗം സാംജി ഇടമുറി, എം. വി. പ്രസന്ന കുമാർ, ടി.ജെ പ്രമോദ്, എൽ.എം മോഹനൻ പിള്ള, പി. ജെ. തോമസ് രജനി പൗലോസ്, ബൈജു എന്നിവർ സംസാരിച്ചു. പി.ടി ജോൺ, മാസ്റ്റർ ഉല്ലാസ് എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |