
ചെങ്ങന്നൂർ : നഗരസഭയിലെ ആറാം വാർഡിൽ വായനശാല, വാർഡ് സഭ കേന്ദ്രം, അങ്കണവാടി എന്നിവ നിർമ്മിക്കുന്നതിന് ഊരിലേത്ത് വീട്ടിൽ കെ.ഗിരീഷ് കുമാർ നഗരസഭയ്ക്ക് സൗജന്യമായി ഭൂമി നൽകി . ഭൂമിയിടെ ആധാരം ഊരിലേത്ത് വീട്ടിൽ കെ.ഗിരീഷ് കുമാർ നഗരസഭ ചെയർപേഴ്സൺ അഡ്വ. ശോഭാ വർഗീസിന് കൈമാറി. നഗരസഭാ വൈസ് ചെയർമാൻ കെ.ഷിബുരാജൻ, വാർഡ് കൗൺസിലർ എബ്രഹാം ജോസ്, മുൻസിപ്പൽ സെക്രട്ടറി റ്റി.വി.പ്രദീപ് കുമാർ, നഗരസഭാ കൗൺസിൽമാർ എന്നിവർ പങ്കെടുത്തു. കെട്ടിടത്തിന് ഊരിലേത്ത് കരുണാകരൻ നായർ സ്മാരക മന്ദിരം എന്ന പേര് നൽകുമെന്ന് അധികൃതർ അറയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |